വടക്കാഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ വാർഷികാഘോഷവും, വിരമിക്കുന്ന അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും ഉത്സവാന്തരീക്ഷത്തിൽ നടന്നു

വടക്കാഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരെ ആദരിക്കൽ ചടങ്ങും ഉത്സവന്തരീക്ഷത്തിൽ നടന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായി പൂർവ്വ വിദ്യാർത്ഥികളായ സിനിമ ഛായാഗ്രാ ഹകൻ പി എസ് മണികണ്ഠൻ, സന്തോഷ് ട്രോഫി താരം വി ആർ സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.  

 വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി മുഹമ്മദ് ബഷീർ, ഡിവിഷൻ കൗൺസിലർ സന്ധ്യാ കൊടയ്ക്കാടത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ് സി ആർ നിഷാദ്, എം പി ടി എ പ്രസിഡണ്ട് സജിനി ജിപ്സൻ, OSA സെക്രട്ടറി  ഹംസ എം അലി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുനിത ജോൺ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ എം സീമ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലതീഷ് ആർ നാഥ്, കോമൺ സ്റ്റാഫ് സെക്രട്ടറി എ വി സതി, സ്കൂൾ ചെയർമാൻ പിടി ഡെ ല്‍ബിൻ, ഈ വർഷം വിരമിക്കുന്ന അധ്യാപകരായ എ വി ജയലക്ഷ്മി, കെ വി ബാബു, ഡാർലി മോൾ ഐസക്ക്  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.