വികസന സെമിനാർ 24 ന്.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ നൂതന പദ്ധിതകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുള്ള വികസന സെമിനാർ 24ന് നടത്തും. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന 2025 - 26 വാർഷിക പദ്ധതി നിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

2025-26 വാർഷിക പദ്ധതികളുടെ പുരോഗതിയും നടത്തിപ്പും സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.വാർഷിക പദ്ധതികളുടെ വിശദമായ കരട് റിപ്പോർട്ട് വികസന സെമിനാറിൽ അവതരിപ്പിക്കാൻ ഓരോ നിർവഹണ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. പുതിയ വാർഷിക പദ്ധതികളിൽ നൂതന ആശയങ്ങൾ ഉണ്ടാകണമെന്നും  അതിന് ആവശ്യമായ നിർദ്ദേശങ്ങൾ വികസന സെമിനാറിലെ വർക്കിംഗ് ഗ്രൂപ്പ് ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നും നഗരസഭാ ചെയർമാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കാലനുസൃതമായ മാറ്റത്തിലൂടെ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. വിവിധ മേഖലകളിൽ വിദഗ്ധരായവരെ വികസന സെമിനാറിൽ ഉൾപ്പെടുത്തി സെമിനാർ വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. 

നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷനായ എ.എം ജമീലാ ബി, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, നഗരസഭ അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.