ജയില്‍ അധികൃതര്‍ മുടിമുറിച്ചു; യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം.
കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷായുടെ മുടി ജയില്‍ അധികൃതർ മുറിച്ചു.പിന്നാലെ മാനസികാസ്വാസ്ഥ്യം. തൃശ്ശൂർ ജില്ലാ ജയിലിലെ അധികൃതരാണ് മുഹമ്മദ് ഷഹീന്റെ മുടി മുറിച്ച് മാറ്റിയത്. ഇതോടെ മുഹമ്മദ് ഷഹീനെ തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു.
ഇതാണ് മാനസികനില താളം തെറ്റിക്കാൻ ഇടയാക്കിയതെന്ന് സൂചന. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് യൂട്യൂബർ മണവാളനെ തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയില്‍ അധികൃതരുടെ നടപടി. സംഭവത്തില്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡില്‍ വച്ച് മോട്ടോർസൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെയുള്ള കേസ്. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകില്‍ നിന്നും തൃശൂർ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ