കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു..

വടക്കാഞ്ചേരി : 25 വർഷക്കാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ പി മദനന് ഊഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു ഏരിയ പ്രസിഡന്റ് എം എസ് സിദ്ധൻ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 25 ന് നടത്തുന്ന പണിമുടക്ക് സമരത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച കൺവെൻഷൻ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് (സിഐടിയു) ജില്ലാ സെക്രട്ടറി സി.ഡി വാസുദേവൻ ഉദ്‌ഘാടനം ചെയ്തു. 

സിപിഐ എം ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ, സിഐടിയു ഏരിയ സെക്രട്ടറി എസ് ബസന്ത് ലാൽ, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ പ്രമോദ് കുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി എസ് പ്രസാദ്, കെ.സി.ഇ.യു ഏരിയ സെക്രട്ടറി പി എ ഉണ്ണികൃഷ്ണൻ, സി.ഐ.ടി.യു നേതാവ് കെ എം മൊയ്തു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.സി.ഇ.യു യൂണിയന്റെയും സി.ഐ.ടി.യു വിന്റെയും നേതൃത്വത്തിൽ കെ പി മദനനെ ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. നന്ദി പറഞ്ഞുകൊണ്ട് കെ പി മദനൻ സംസാരിച്ചു. ഫെബ്രുവരി 25 ന് കെ.സി.ഇ.യു നടത്തുന്ന സഹകരണ തൊഴിലാളികളുടെ പണിമുടക്ക് സമരം വിജയിപ്പിക്കുന്നതിനായി ഏരിയ കൺവെൻഷൻ തീരുമാനിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.