വടക്കാഞ്ചേരി നഗരസഭയുടെ ജനഹിതം എങ്ങിനെ? നാളെ അറിയാം; ആകാംഷയോടെ കാത്തിരുന്ന് നഗരം

*വടക്കാഞ്ചേരി നഗരസഭയുടെ ജനഹിതം എങ്ങിനെ? നാളെ അറിയാം; ആകാംഷയോടെ കാത്തിരുന്ന് നഗരം*

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി വോട്ടെണ്ണൽ നാളെ നടക്കാനിരിക്കുമ്പോൾ, വടക്കാഞ്ചേരി നഗരസഭയിലെ 42 വാർഡുകളിലെ ജനവിധി എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് നഗരവാസികൾ. കനത്ത പോളിംഗും ശക്തമായ ത്രികോണമത്സരവും നടന്നതോടെ, ഓരോ വാർഡിലെയും ഫലം പ്രവചനാതീതമായിരിക്കുകയാണ്. പോളിംഗ് അവസാനിച്ചതോടെ, പോളിംഗ് ഏജൻ്റുമാർ നൽകിയ വിവരങ്ങൾ വെച്ച് കണക്കുകൂട്ടലുകളുടെയും അവകാശവാദങ്ങളുടെയും തിരക്കിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. തങ്ങൾക്ക് ലഭിച്ച വോട്ടുകൾ കൂട്ടിയും എതിർപക്ഷത്തിന് കിട്ടിയേക്കാവുന്ന വോട്ടുകൾ കുറച്ചും വിജയസാധ്യതകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. എന്നാൽ ഈ കണക്കുകൾക്കപ്പുറം നാളത്തെ വോട്ടെണ്ണൽ ദിനം പല അട്ടിമറികൾക്കും സാക്ഷ്യം വഹിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് നാടും നഗരവും. ആരായിരിക്കും ഇനി തങ്ങളുടെ വാർഡിനെ പ്രതിനിധീകരിക്കുന്ന പുതിയ കൗൺസിലർമാർ? ഏത് മുന്നണിയായിരിക്കും പുതിയ ചെയർപേഴ്സണെ നിശ്ചയിക്കുക? ഈ ചോദ്യങ്ങൾക്കെല്ലാം വടക്കാഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സജ്ജമാക്കിയ കൗണ്ടിംഗ് സെൻ്ററിൽ നിന്നുള്ള ഫലസൂചനകൾ നാളെ രാവിലെ 8:30 മുതൽ മറുപടി നൽകിത്തുടങ്ങും. ഉച്ചയോടെ വടക്കാഞ്ചേരി നഗരസഭയുടെ ജനവിധി പൂർണ്ണമായും വ്യക്തമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍