എരുമപ്പെട്ടി കോട്ടപ്പുറത്ത് ഓടികൊണ്ടിരുന്ന ടോറസ് ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡിലേക്ക് തെറിച്ചു വീണു.
കോട്ടപ്പുറം കുരിശുപള്ളിക്ക് സമീപമുള്ള വളവിലാണ് വലിയ കരിങ്കല്ല് റോഡിൽ വീണത്. നാട്ടുകാർ കല്ല് അരികിലേക്ക് എടുത്തുമാറ്റി. പുറകിൽ മറ്റു വാഹനങ്ങളും കാൽനടയാത്രക്കാരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.ടോറസ് ടിപ്പർ ലോറികളുടെ ബോഡി ലെവലിന് മുകളിലാണ് കരിങ്കൽ കൂട്ടിയിട്ട് ലോഡുമായി സഞ്ചരിക്കുന്നത്. അനുവദനീയമല്ലാത്ത അളവിൽ കല്ല് കയറ്റി അമിത വേഗതയിലാണ് ടോറസുകൾ സഞ്ചരിക്കുന്നത്. മുട്ടിക്കലിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് കല്ല് കയറ്റി വരുന്നതെന്ന് നാട്ടുകാർ പറയുന്നു. യാതൊരു സുരക്ഷിത സംവിധാനവും ഇല്ലാതെ ബോഡി ലെവലിന് മുകളിൽ കല്ല് കൂട്ടിയിട്ട് അമിത വേഗതയിൽ സഞ്ചരിക്കുന്നത് വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഓവർ ലോഡും അമിത വേഗതയും തടയാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍