പുന്നംപറമ്പ് : മച്ചാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സിക്ക് സമ്പൂർണ്ണ വിജയം ഉറപ്പാക്കുന്നതിനായിട്ടാണ് നൈറ്റ് ക്ലാസ് ആരംഭിച്ചത്. സ്കൂളിൽനടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഡ്വ. ടി എ നജീബ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക കെ.കെ.ഷീന, സ്റ്റാഫ് സെക്രട്ടറി ബിബിൻ പി ജോസഫ്, എസ് എസ് എൽ സി കോർഡിനേറ്റർ ടി എസ് വിൻസി, അധ്യാപകരായ എ.സി.റിനി, എ. അപർണ്ണ, ഒ.എസ്.എ പ്രതിനിധി ജോണി ചിറ്റിലപ്പിളളി തുടങ്ങിയവർ പ്രസംഗിച്ചു. പിടിഎകമ്മിറ്റി അംഗങ്ങൾ,ഒ.എസ്.എ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍