കൊക്കകോളക്കെതിരെ സമരം ചെയ്തവർ മദ്യനിർമ്മാണശാലയൊരുക്കാൻ നേതൃത്വം നൽകുന്നു; വി.കെ ശ്രീകണ്ഠൻ എം.പി.

അത്താണി : കൊക്കകോളക്കെതിരെ സമരം ചെയ്തവർ സംസ്ഥാനത്ത് മദ്യനിർമ്മാണശാല ഉണ്ടാക്കാൻ നേതൃത്വം നൽകുന്നു എന്ന് പാലക്കാട് എം.പി  വി.കെ ശ്രീകണ്ഠൻ. സാധാരണക്കാരായ ജനവിഭാഗത്തെ ചൂഷണം ചെയ്തു മുന്നോട്ടു പോകുന്ന നിലപാടാണ് ഇടതു സർക്കാരിന്റെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ പഞ്ചായത്തിലും  ഓരോ മദ്യശാല എന്നതാണ് ഇടതുസർക്കാരിൻ്റെ വികസന കാഴ്ചപ്പാടെന്നും അദ്ദേഹം പരിഹസിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തുണ്ടായിരുന്നതിൻ്റെ എത്രയോ ഇരട്ടി മദ്യശാലകൾക്കാണ് ഇടതു സർക്കാർ അനുമതി നൽകിയത് എന്നും ശ്രീകണ്ഠൻ കൂട്ടിചേർത്തു.

 മുളങ്കുന്നത്ത്‌കാവ് മെഡിക്കൽ കോളേജിനോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിക്കുക എന്ന  മുദ്രാവാക്യവുമായി ആശുപത്രി വികസന സമിതി അംഗവും കെ.പി.സി.സി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്തിന്റെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വർഷമായി നടത്താത്ത എച്ച്ഡിഎസ് ഫണ്ട് ഓഡിറ്റ് നടത്തുക, എച്ച്ഡിഎസ് ഫണ്ട് തട്ടിപ്പ് നടത്തിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുക, അനുമതിയില്ലാതെ എച്ച്ഡിഎസ് കാന്റീൻ പൊളിച്ചു നീക്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.

 അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിപിൻ വടേരിയാട്ടിൽ അധ്യക്ഷത വഹിച്ചു. പി.ജി ജയദീപ് , മുൻ എംഎൽഎ പിഎ മാധവൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, സിവി കുര്യാക്കോസ്, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയൽ, എ പ്രസാദ് , ടി നിർമ്മല, പി.എൻ വൈശാഖ്, സ്വപ്ന രാമചന്ദ്രൻ, കെ ടി ജോയ്, രവി താണിക്കൽ, എൻ ആർ സതീശൻ, ജയപ്രകാശ് പൂവത്തിങ്കൽ, ടി എൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.