റോഡിലൂടെയുള്ള എഴുന്നെള്ളിപ്പുകളും ഘോഷയാത്രകളുമുണ്ടാകുബോൾ റോഡ് പൂർണ്ണമായും ബ്ലോക്ക് ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ കർശന നിർദേശം.


തിരുവനന്തപുരം : ഉത്സവങ്ങളുടെയോ മതപരമായ ആഘോഷങ്ങളുടെയോ ഭാഗമായ ഘോഷയാത്ര കടന്നുപോകുമ്പോൾ ഒരുകാരണവശാലും റോഡ്‌ഗതാഗതം പൂർണമായും തടസ്സപ്പെടാൻ പാടില്ല. ഉത്സവദിവസങ്ങളിൽ റോഡിൻ്റെ ഒരുവശം ഗതാഗതത്തിനായി തുറന്നിടുന്നുണ്ടെന്ന് ഉറപ്പാക്കണം. 2011-ലെ കേരള പൊതുവഴി (സമ്മേളനങ്ങളുടെയും ഘോഷയാത്രകളുടെയും നിയന്ത്രണം) ചട്ടത്തിലെ വ്യവസ്ഥ കൃത്യമായി പാലിക്കണമെന്ന് ഡി.ജി.പി. നിർദേശിച്ചു.


ചട്ടത്തിലെ സെക്‌ഷൻ മൂന്ന് പ്രകാരം ജനങ്ങൾക്ക് വഴിയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ട്. സെക്ഷൻ നാല് പ്രകാരം ഏതെങ്കിലും കച്ചവടം, സമ്മേളനം, യോഗം, ഘോഷയാത്ര, പ്രകടനം എന്നിവ കാരണം പൊതുവഴി തടസ്സപ്പെടുത്തുന്നത് നിരോധിച്ചിട്ടുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികൾക്കനുസൃതമായി നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം. ഇത് പാലിക്കാത്തതിനാൽ ഡി.ജി.പി. അടക്കം പ്രതികളായി കോടതിയലക്ഷ്യ ഹർജി വരുന്നുണ്ട്.

റോഡിന്റെ ഒരു വശത്തുകൂടി ഗതാഗതം സുഗമമായി അനുവദിച്ച് മാത്രം ഘോഷയാത്രയ്ക്ക് അനുമതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.