ഉത്രാളിക്കാവ് ഭഗവതിക്ക് പൂരത്തിന് മുന്നോടിയായി കുമരനെല്ലൂർ ദേശം സമർപ്പിക്കുന്ന ദേശ പാന 2025 ജനവരി 28 ചൊവ്വാഴ്ച കുമരനെല്ലൂർ കറുവണ്ണക്ഷേത്ര പരിസരത്ത് വെച്ച് പരമ്പരാഗത ചടങ്ങുകളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കുമരനെല്ലൂർ : രാവിലെ 9.30ന് കാലിടൽ, തുടർന്ന് ഭഗവതിയെ താലങ്ങളുടെയും ദിനേഷ് വെള്ളിത്തിരുത്തി നേതൃത്വം നൽകുന്ന മേളത്തിൻ്റെയും അകമ്പടിയോടെ എഴുന്നെള്ളിക്കുന്നു.

ഉച്ചക്ക് 12ന് കൊട്ടി വെച്ച് അകം പൂകൽ, 2.30 ന് കളമെഴുത്ത്, വൈകീട്ട് 6.15ന് ദീപാരാധന, 6.30ന് ദശപുഷ്പം ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 7 മണിക്ക് കുമാരി ശ്രീലക്ഷമി, കുമാരി ശ്രീ പാർവതി എന്നിവർ അവതരിപ്പി ക്കുന്ന ഡബിൾ തായമ്പക എന്നിവയും നടക്കും.

രാത്രി 8 മണിക്ക് അന്നദാനം, തുടർന്ന് പാൽ കുടം പൂജ, ഇരുന്ന് പാണ്ടി, തിരി ഉഴിച്ചിൽ, പാനവലത്ത്, കനലാട്ടം, കോമരത്തിൻ്റെ കൽപ്പന എന്നിവയും നടക്കും.

 കൃഷ്ണൻകുട്ടി കരുമത്ര ,ശ്രീധരൻ വെള്ളാളത്ത്, തങ്കപ്പൻ നായർ, ഭാസ്കരൻ മഠത്തിലാത്ത്, കുമാരൻ, രാജേഷ് , ഉത്രാളിക്കാവ് കോമരം പള്ളിയത്ത് മാധവൻ നായർ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.