വടക്കാഞ്ചേരി : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 30 ലക്ഷം രൂപയുടെ നെൽ കർഷകർക്കുള്ള ഉഴവ് കൂലി ചിലവ് വിതരണ ഉദ്ഘാടനവും കർഷകർക്കുള്ള പരിശീലന പരിപാടിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പുഷ്പ രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുശീല, നസീബ, ബിജു കൃഷ്ണൻ എന്നിവർ ചടങ്ങി ആശംസകൾ അറിയിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അജിത് സി. ബി സ്വാഗതം ആശംസിക്കുകയും എരുമപ്പെട്ടി കൃഷി ഓഫീസർ നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ദേശാമംഗലം, എരുമപ്പെട്ടി, മുള്ളൂർക്കര, തെക്കുംകര, വരവൂർ എന്നീ പഞ്ചത്തുകളിലെ കർഷകർക്കായുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍