കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നത്, സംഭവത്തിൻ്റെ മറവിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കണം; എസ്.ഡി.പി.ഐ

 കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മുൻവിധിയില്ലാതെ സത്യസന്ധമായ അന്വേഷണം നടക്കണം. സംഭവത്തിൻ്റെ മറവിൽ വിദ്വേഷ പ്രചാരണങ്ങളും നുണപ്രചാരണങ്ങളും നടത്തുന്നവരെ നിയന്ത്രിക്കാനും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും സർക്കാരും പോലീസും തയ്യാറാവണം. കിംവദന്തികൾ പ്രചരിപ്പിച്ച് രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ കരുതിയിരിക്കണം. അതീവ ഗൗരവമുള്ള സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.