കാണിയാമ്പാലിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് തുടക്കമായി.
കുന്നംകുളം: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെട്ട കുന്നംകുളം കാണിയാമ്പാൽ അംബേദ്കർ നഗറിൻ്റെ നിർമ്മാണ ഉദ്ഘാടനം എ.സി. മൊയ്ദീൻ MLA നിർവഹിച്ചു. ഒരു കോടി രൂപ അടങ്കലിൽ പ്രദേശത്തെ പട്ടികജാതി നഗറിൻ്റെ സമഗ്രവികസനത്തിനായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഭവനപുനരുദ്ധാരണം, റോഡ് റീടാറിംഗ്, കുടിവെള്ള പദ്ധതി, കമ്മ്യൂണിറ്റി ഹാൾ നവീകരണം, തെരുവുവിളക്കുകൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ. ഷെബീർ, വാർഡ് കൗൺസിലർ വി.കെ. സുനിൽകുമാർ, പട്ടികജാതി വികസന ഓഫീസർ എം.എൻ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ആസ്ഥാനമായ എ.ബി. അസോസിയേറ്റ്സ് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. പദ്ധതി സംസ്ഥാന നിർമ്മിതി കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിലാണ് നിർവഹിക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ