വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ്ബിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഓൾ കേരള ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.
വടക്കാഞ്ചേരി : വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ്ബിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഓൾ കേരള ടൂർണമെൻ്റ് സംഘടിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 25 മുതൽ ഫെബ്രുവരി ഒമ്പത് വരെ തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് ഗ്രൗണ്ടിൽ നടക്കും. പ്രമുഖ ടീമുകളായ സ്വാൻടൺസ് ക്രിക്കറ്റ് ക്ലബ്ബ് എറണാകുളം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് , സൂസെക്സ് ക്രിക്കറ്റ് ക്ലബ്ബ് കോഴിക്കോട്, ജോളി റോവേഴ്സ് പെരിന്തൽമണ്ണ, വിവിഡ് ക്രിക്കറ്റ് ക്ലബ്ബ് തൊടുപുഴ , ചിയേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് തിരുവല്ല, ഗ്ലോബ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബ്ബ് ആലുവ, അത്രയേ ക്രിക്കറ്റ് ക്ലബ്ബ് തൃശൂർ, ട്രൈഡൻ്റ് ക്രിക്കറ്റ് ക്ലബ്ബ് തൃശൂർ, വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ്ബ് എന്നീ ടീമുകൾ പങ്കെടുക്കും. T 20 ഫോർമാറ്റിലാണ് ടൂർണമെൻ്റ് . വൈറ്റ് ബോൾ ഉപയോഗിക്കുന്നതും കളർ ഡ്രസ്സ് ധരിക്കുന്നതും ഇതിൻ്റെ പ്രത്യേകതയാണ്. വാർത്താസമ്മേളനത്തിൽ എം.ആർ വെങ്കിടേശ്വരൻ, ജോസ് പോൾ, കെ മനുമൻമഥ്, യു ആർ സലിം എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ