വയോധികൻ കുളത്തിൽ മരിച്ച നിലയിൽ
ദേശമംഗലം 8-ാം വാർഡിൽ ഉൾപ്പെടുന്ന ആറ്റുപുറം പള്ളം - ദേശമംഗലം കനാൽ റോഡിൽ താമസിക്കുന്ന കരുമാംകുഴി നാരായണമേനോൻ എന്ന ( ഉണ്ണിമേനോൻ 78 ) ണ് കപ്ലിങ്ങാട്ട് മന കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 4.30 തോടെയാണ് സംഭവം. ഇദ്ദേഹം കുളിക്കാനായി പോയതായിരുന്നു കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളക്കടവിൽ വസ്ത്രം കണ്ടത്. തുടർന്ന് നാട്ടുകാരും ചെറുതുരുത്തി പോലീസും ഷൊർണൂരിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി നാരായണമേനോൻ അവിവാഹിതനാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ