കെ. പി. എസ്. ടി. എ. ജില്ലാ സമ്മേളനം സമാപിച്ചു.
വടക്കാഞ്ചേരി: അധ്യാപക റാലിയും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി കെ. പി. എസ്. ടി. എ. തൃശൂർ റവന്യു ജില്ലാ സമ്മേളനം സമാപിച്ചു. സനീഷ്കുമാർ ജോസഫ് എം. എൽ. എ. യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനംചെയ്തു. ടി. ജി. റോയ് അധ്യക്ഷനായിരുന്നു. പി. സി. ശ്രീപത്മനാഭൻ (പ്രസിഡന്റ്), പി. കെ. ജയപ്രകാശ് (സെക്രട്ടറി), മുഹമ്മദ് റാഫി (ട്രഷറർ) എന്നിവരെ പുതിയ റവന്യു ജില്ലാ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
സംസ്ഥാന സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന അധ്യാപകരുടെ ശമ്പള പരിഷ്കരണ അരിയർ, ഡി. എ കുടിശിക, ഉച്ചഭക്ഷണ കണ്ടിജൻസി ഫണ്ട് കുടിശിക എന്നിവ ഉടൻ വിതരണം ചെയ്യുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ഭിന്നശേഷി നിയമനത്തിന്റ കാര്യത്തിൽ ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.
മുൻ എം. എൽ. എ. ടി. വി. ചന്ദ്രമോഹനൻ, മുൻ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, പി. എൻ. വൈശാഖ്, ബിജു ഇസ്മയിൽ, ജി. ജിതേഷ് ബിനു എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ