യൂറോപ്പിൽ നിന്ന് ഖത്തർ വഴി നെടുമ്പാശേരിയിലേക്കുള്ള വിമാന യാത്രയിൽ ചെങ്ങാലൂർ എസ്.എൻ പുരം സ്വദേശിയായ യുവാവ് മരിച്ചു.
നെടുമ്പാശ്ശേരി : എസ്എൻ പുരം പാലപ്പറമ്പിൽ ചന്ദ്രൻ്റെ മകൻ 34 വയസുള്ള നിഷാന്ത് ആണ് മരിച്ചത്.ഞായറാഴ്ച രാവിലെയാണ് സംഭവം. എയർപോർട്ട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങൾക്ക് മുൻപാണ് നിഷാന്ത് യൂറോപ്പിലേക്ക് പോയത്. തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.തിങ്കളാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ