പുതുക്കാട് : ഇരിങ്ങാലക്കുട സ്വദേശികളായ അതുൽ കൃഷ്ണ, അതുൽ കൃഷ്ണയുടെ സഹോദരി ഭർത്താവ് എന്നിവർക്ക് അബുദാബിയിൽ ഷിപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. സി.എം.ക്ലീറ്റസ്, പ്രബേഷൻ എസ്.ഐ. സി.പി.ജിജേഷ്, സീനിയർ സി.പി.ഒ.മാരായ ഇ.എസ്.ജീവൻ, എം.ഷംനാദ്, കെ.എസ് ഉമേഷ്, എം.എം.ഷാബു എന്നീ പോലീസ് ഉദ്യോഗസ്ഥർ ചെങ്ങാലൂരിൽ നിന്ന് പിടികൂടി. പരാതിക്കാരോട് ഓരോ സമയത്ത് ഓരോ കാരണങ്ങൾ പറഞ്ഞാണ് ബാബു വാങ്ങിയ പണം തിരിച്ച് കൊടുക്കാതെ സമയം നീട്ടിക്കൊണ്ട് പോയിരുന്നത്. തുടർന്ന് പ്രതി ചതിക്കുകയാണെന്നു മനസ്സിലായതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍