വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പുതുക്കി പണിത പോലീസ് സ്റ്റേഷന് മുൻവശമുള്ള ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവഹിച്ചു.
വടക്കാഞ്ചേരി : ഉദ്ഘാടന ചടങ്ങിൽ പോലീസ് ഇൻസ്പെക്ടർ റിജിൻ എം തോമസ് മുഖ്യ അതിഥി ആയിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചർ കൈമാറിയതിനും ജനസേവന കേന്ദ്രം നവീകരിച്ചതിനും അദ്ദേഹം ലയൺസ് ഭാരവാഹികളെ അനുമോദിച്ചു . പ്രസിഡണ്ട് എ.പി ജോൺസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, സി എ ശങ്കരൻകുട്ടി, വിൽസൻ കുന്നംപിള്ളി, പ്രിൻസ് തോമസ്, ഡോക്ടർ കെ എ ശ്രീനിവാസൻ, പി എൻ ഗോകുലൻ, നസീർ എൻ എ, ചന്ദ്രപ്രകാശ് ഇടമന എന്നിവർ സംസാരിച്ചു. ലയൺസ് നേതാക്കളായ അഡ്വ ജേക്കബ് സി ജോബ്' ,യു കരുണാകരൻ, സാജു ജോസ്, സതീഷ് കുമാർ കെ , ഹരീഷ് മേനോൻ, നൈസിൽ യൂസഫ്, ജെയിംസ് ഫ്രാൻസിസ്, ടിപി ഗിരീശൻ, ഗിരീഷ് കുമാർ പി, എന്നിവരും ലേഡീസ് ഫോറം ഭാരവാഹികളായ ഫൗസിയ നസീർ, ഫസീത നൈസിൽ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ