സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വരവൂർ : തൃശ്ശൂർ ആര്യ സെൻ്റർ ഫോർ ചൈൽഡ് എംപവർമെന്റും  വരവൂർ സേവാഭാരതിയും ഓട്ടുപാറ ഓറഞ്ച് സ്കിൻ കെയർ ക്ലിനിക്കും പ്രധാനമന്ത്രിയുടെ ജൻ ഔഷധി കേന്ദ്രവും ആരാധന ഹൈടെക് ലാബും സംയുക്തമായാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനുവരി 26 ഞായറാഴ്ച രാവിലെ 9:30 മുതൽ 1:00 വരെ വരവൂർ ജി എൽ പി സ്കൂളിന് സമീപം ചൈത്രം ബിൽഡിങ്ങിലാണ് ക്യാമ്പ് പ്രവർത്തിക്കുക. സെറിബ്രൽ പാൾസി, എ.ഡി.എച്ച്.ഡി, ഓട്ടിസം, ജനിതക വൈകല്യങ്ങളുടെ നിർണയം, ചർമ്മ സംബന്ധമായ അസുഖങ്ങളുടെ പരിശോധന എന്നിവ ക്യാമ്പിൽ നടക്കും. 18 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9895326550, 8590503235

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.