ഉപവാസ സമരം ജനുവരി 23 ന് മെഡിക്കൽ കോളേജ് പരിസരത്ത് നടത്തും.
വടക്കാഞ്ചേരി: എൽ.ഡി.എഫ് സർക്കാരിന്റെ മെഡിക്കൽ കോളേജിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിന്റെ നേതൃത്വത്തിലുള്ള H. D. S അംഗങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്ന (ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി മാറ്റി വെച്ച) ഉപവാസ സമരം ജനുവരി 23 ന് മെഡിക്കൽ കോളേജ് പരിസരത്ത് നടത്തും .ജില്ലാകലക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞ അഴിമതിയിൽ വിശദമായ അന്വേഷണം നടത്തുക. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക.
കഴിഞ്ഞ വർഷങ്ങളിലെ ഓഡിറ്റ് നടത്തുക. മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഡോക്ടർമാരുൾപ്പെടെ ആവശ്യമായ ജീവനക്കാരെ അടിയന്തിരമായി നിയമിക്കുക. H.D. S.തീരുമാനമില്ലാതെ അന്യായമായി കോഫീ ഹൗസ് പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം D.C.C പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ ഉദ്ലാടനം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ