വടക്കാഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി. ഹബ്ബ് സ്ഥാപിക്കണം - സി.പി.ഐ.

ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾ രാത്രിയും പകലുമായി കടന്നുപോകുന്ന വടക്കാഞ്ചേരിയിൽ കെ.എസ്.ആർ.ടി.സിക്കായി ഹബ്ബ് സ്ഥാപിക്കണമെന്നും , വടക്കാഞ്ചേരിയിലെ കെ.എസ്.ആർ.റ്റി.സി. ഫെയർ സ്റ്റേജുകൾ  പുന:ക്രമീകരിക്കണമെന്നും സി.പി.ഐ. എങ്കക്കാട് ബ്രാഞ്ച് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്തരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി വി.എസ്. അനിൽകുമാറിന്റെ പേരിലുള്ള സമ്മേളന നഗറിൽ നടന്ന ബ്രാഞ്ച് സമ്മേളനം സി.പി.ഐ.ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ.സോമനാരായണൻ ഉദ്ഘാടനം ചെയ്തു. സി.വി.പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

 കെ.കെ.ശിവശങ്കരന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ചിലെ മുതിർന്ന അംഗം പി.എസ്. അബ്ദുൽ റഹ്മാൻ പതാക ഉയർത്തി .  വി.എ.ആകാശ് രക്തസാക്ഷിപ്രമേയവും , വി.എ.അപ്പുമോൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി എം.എ.വേലായുധൻ , മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൻ ഷീല മോഹൻ, എം.എസ്.അബ്ദുൽ റസാഖ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.കെ.ശിവശങ്കരനെ സെക്രട്ടറിയായും , വി.എ.ആകാശിനെ അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.