കൊളാടി കുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുക - സി.പി.ഐ.
കുമരനെല്ലൂരിലെ കൊളാടി കുളത്തിന്റെ ചുറ്റുമതിൽ ഉയർത്തിക്കെട്ടുകയും ഈ ജലസ്രോതൃസിനെ സംരക്ഷിക്കുകയും ചെയ്യണമെന്ന് സി.പി.ഐ. കുമരനല്ലൂർ ബ്രാഞ്ച് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷക്കാലത്ത് കുളത്തിന് വശത്തുള്ള മതിലിടിഞ്ഞു വീണ് പരിസരത്തെ വീടുകൾക്കുൾപ്പെടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അത് ഇനിയും സംഭവിക്കരുത് എന്നും പ്രമേയം തുടർന്ന് അവശ്യപ്പെടുന്നു.
കുമരനല്ലൂർ എൻ.എസ്.എസ്.ഹാളിൽ നടന്ന ബ്രാഞ്ച് സമ്മേളനം സി.പി.ഐ. വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി എം.യു. കബീർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. വർക്കിങ് കമ്മറ്റിയംഗം സി.വി.പൗലോസ് , സി.പി.ഐ. ലോക്കൽ കമ്മറ്റി അംഗം എം.എസ്.അബ്ദുൽറസാഖ് , സി.പി.ഐ. മണ്ഡലം കമ്മറ്റിയംഗം കെ.പി.തോമസ്, കെ.എ.അബ്ദുൾസലിം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.പി. മൊയ്തുണ്ണി പതാക ഉയർത്തി. പി.എം.അഷ്റഫ് സ്വാഗതം പറഞ്ഞു. എ.കെ.സലി അധ്യക്ഷത വഹിച്ചു. സി.കെ.സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയായി സി.പി. മൊയ്തുണ്ണിയേയും , അസിസ്റ്റന്റ് സെക്രട്ടറിയായി എ.കെ.സെലിയെയും തെരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ