കായികരംഗത്ത് കുതിക്കാൻ വടക്കാഞ്ചേരി നിയോജകമണ്ഡലം; 3 ഗ്രൗണ്ടുകളുടെ നവീകരണത്തിനായി 3 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി.
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കായിക മേഖലയ്ക്ക് കുതിപ്പേകിക്കൊണ്ട് മൂന്ന് ഗ്രൗണ്ട് നവീകരണ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് ഗ്രാണ്ട് നവീകരണം (1 കോടി രൂപ), കോലഴി ഗ്രാമപഞ്ചായത്തിലെ കാക്കത്തോപ്പ് ഗ്രൗണ്ട് നവീകരണം (1 കോടി രൂപ), അടാട്ട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലപ്പിള്ളി ഗ്രൗണ്ട് മൾട്ടി പർപ്പസ് ഹാൾ നിർമ്മാണം (1 കോടി രൂപ) എന്നീ ബജറ്റ് പദ്ധതികൾക്കാണ് കായിക വകുപ്പ് ഭരണാനുമതി നൽകിയത്. ഗ്രാമീണ കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ടും എം എൽ എ ആസ്തി വികസന ഫണ്ടും വിനിയോഗിച്ച് വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതി പുരോഗമിക്കുകയാണ്. ഭരണാനുമതി ലഭിച്ച കളിക്കളങ്ങളുടെ വികസന പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭ്യമാക്കി പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ