പോപ്പ് പോൾ മേഴ്‌സി ഹോമിന് ''സദ് ഗമയ 25'' സംസ്ഥാന അവാർഡ്

പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്‌സി ഹോമിന് ഏറ്റവും മികച്ച സ്‌പെഷ്യൽ സ്‌കൂളിനുള്ള 2025 ലെ സദ് ഗമയ സംസ്ഥാന അവാർഡ് നൽകി ആദരിച്ചു. കോട്ടയം പൊൻകുന്നം ഏഞ്ചൽസ് വില്ലേജിൽ നടന്ന ചടങ്ങിൽ മന്ത്രി  വി. എൻ വാസവൻ അവാർഡ് സമ്മാനിച്ചു. കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യഷൻ മാർ ജോസ് പുളിക്കൻ സന്നിഹിതനായിരുന്നു . മേഴ്‌സി ഹോം ഡയറക്ടർ ഫാ. ജോൺസൻ അന്തിക്കാട്ട്, സ്റ്റാഫ്‌, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

പോപ്പ് പോൾ മേഴ്‌സി ഹോമിലെ വിദ്യാർഥികൾ അവതരിപ്പിച്ച ശിങ്കാരിമേളം  ഏവരുടെയും പ്രശംസക്ക്‌ അർഹമായി.

പുരസ്‌കാരത്തിനു അർഹത നേടുന്നതിനായി മികച്ച സേവനം കാഴ്ച വച്ച പോപ്പ് പോൾ മേഴ്‌സി ഹോമിലെ ഏവരെയും മന്ത്രി  അഭിനന്ദിച്ചു.



വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിചരണവും നൽകാനുള്ള സ്കൂളിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടം.

കഴിഞ്ഞ വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള സർക്കാർ അവാർഡും പോപ്പ് പോൾ മേഴ്‌സിഹോമിനാണു ലഭിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.