തൃശൂർ: രാമവർമ്മപുരത്തെ ചിൽഡ്രൻസ് ഹോമിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. അങ്കിത്തിനെ ചിൽഡ്രൻസ് ഹോമിലെ തന്നെ അന്തേവാസിയായ 15 കാരൻ അഭിറാം ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാത്രി ഉണ്ടായ തർക്കത്തെ തുടർന്ന് ഇന്ന് രാവിലെ വീണ്ടും സംഘർഷമുണ്ടാകുകയും 15 വയസ്സുകാരൻ 17 വയസ്സ് ഉള്ള അങ്കിത്തിനെ മർദിക്കുകയായിരുന്നു. ഗുരുതരമായി തലക്ക് പരിക്കേറ്റ അങ്കിത്തിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍