കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പോലീസിൻെറ പിടിയിൽ
കൊടുങ്ങല്ലൂർ : പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീ ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത ആൽഫ്രഡിനെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം തിരുത്തിപ്പുറം സ്വദേശിയാണ് ആൽഫ്രഡ്. പ്രതിയുടെ ബാഗ് പോലീസ് പരിശോധിച്ചപ്പോൾ വീണ്ടും ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകൾ കൂടി കണ്ടെത്തി. വിശദമായ അന്വേഷണത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻറർ, പേപ്പറുകൾ തുടങ്ങിയവയും കണ്ടെടുത്തു.
ആൽഫ്രഡ് മുൻപും ഇത്തരത്തിൽ കള്ളനോട്ടുകളുടെ വിപണനം നടത്തിയട്ടുണ്ടോയെന്ന വിവരത്തെ സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം, GSI രാജേഷ് കുമാർ, അബീഷ് അബ്രഹാം, സജിത്ത് എന്നീ ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ