വടക്കാഞ്ചേരി - പാർളിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസും സ്മാർട്ടാകും.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി ഉയർത്തുന്ന പദ്ധതിയിൽ വടക്കാഞ്ചേരി - പാർളിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനെയും ഉൾപ്പെടുത്തിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സംസ്ഥാനത്തെ 44 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കാൻ സർക്കാർ 29.5 കോടി രൂപയുടെ ഭരണാനുമതി നൽകി. 45 ലക്ഷം രൂപയാണ് ഒരു വില്ലേജ് ഓഫീസിന് ലഭിക്കുക.
വടക്കാഞ്ചേരി മണ്ഡലത്തിലെ അഞ്ഞൂർ - കൈപ്പറമ്പ് - തങ്ങാലൂർ, എങ്കക്കാട് - കരുമത്ര - വിരുപ്പാക്ക എന്നീ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി ഉയർത്തിയിട്ടുണ്ട്. മണലിത്തറ - തെക്കുംകര ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ സ്മാർട്ട് ഓഫീസാക്കാൻ തെരഞ്ഞെടുത്തിട്ടുമുണ്ട്. ഇതിന് പുറമേ നാലാമതായി വടക്കാഞ്ചേരി - പാർളിക്കാട് വില്ലേജ് ഓഫീസും സ്മാർട്ടാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ