വടക്കാഞ്ചേരി: വടക്കാഞ്ചേരി ക്ലേലിയ ബർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 42ാമത് വാർഷികമാണ് ആഘോഷിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷികം നഗരസഭ കൗൺസിലർ പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗ്ഗീസ് തരകൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ വിമല പനക്കൽ, ഇന്ത്യൻ ഡെലിക്കേഷൻ സൂപ്പീരിയർ സിസ്റ്റർ എലിസബത്ത് കള്ളിവളപ്പിൽ (എൽ എസ് എം എസ്), കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, പി ടി എ പ്രസിഡന്റ് ഷാജു എടക്കളത്തൂർ, ഫൊറോന അസി.വികാരി ഫാ. സന്തോഷ് അന്തിക്കാട്ട്, സ്കൂൾ ലീഡർ ശ്രീദേവ് പി മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍