ലൈഫ് കളറാക്കി വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി : കയറിക്കിടക്കാൻ സുരക്ഷിതമായ ഭവനമെന്ന സാധാരണക്കാരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി വടക്കാഞ്ചേരി നഗരസഭ. 2017 മുതൽ 2024 വരെയുള്ള വർഷങ്ങളിലായി ആകെ 1680 വീടുകളാണ് ലൈഫ് പദ്ധതിയിലുൾപ്പെടുത്തിയത്. ഇതിൽ 1310 കുടുംബങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. അവശേഷിക്കുന്ന വീടുകളുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. പട്ടിക ജാതി വിഭാഗത്തിൽ 418 ഭവനങ്ങളാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേകളിലൊന്നായ സ്വച്ഛ് സർവ്വേക്ഷൻ്റെ ഭാഗമായി 700 വീടുകൾക്ക് ശൗച്യാലയം നിർമ്മിച്ച് നൽകാനും നഗരസഭയ്ക്ക് കഴിഞ്ഞു.നഗരസഭയും ശുചിത്വ മിഷനും കൈകോർത്ത് 60 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ലൈഫ് പദ്ധതിയിൽ പുതിയതായി പണി പൂർത്തീകരിച്ച മുന്നൂറോളം വീടുകൾക്ക് ബയോബിന്നുകളും വിതരണം ചെയ്തു. ലൈഫ് പദ്ധതിയിലൂടെ ഭവന-ഭൂരഹിതരില്ലാത്ത കേരളം എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം പ്രാവർത്തികമാക്കുകയാണ് നഗരസഭ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ