മഹാത്മാഗാന്ധിക്ക് പ്രണാമം: മുണ്ടത്തിക്കോട് കോൺഗ്രസ് അനുസ്മരണ യോഗം നടത്തി
മുണ്ടത്തിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പെരിങ്ങണ്ടൂർ പി.ടി ജേക്കബ് സ്മാരക മന്ദിരത്തിൽ വെച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.രാവിലെ 9 ന് ആരംഭിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഹരീഷ് സി.എച്ച്. അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.
പുതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി. ജോയ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു കണ്ണനായ്ക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ നന്തിലത്ത്, ഇ.പി. ജയപ്രകാശ്, കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, ബിജീഷ് ഭാസ്കരൻ, ഐ.എൻ.ടി.യു.സി. മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ് കെ.എ. രാജീവ്, ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഡിജോ കാടപറമ്പൻ, കർഷക കോൺഗ്രസ് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ സുധി, ബൂത്ത് പ്രസിഡന്റുമാരായ വിൻസൺ ആലപ്പാട്ട്, രവി, സജീവ് പത്താംകല്ല് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഗാന്ധിജിയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും അനുസ്മരിച്ച നേതാക്കൾ, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം രാജ്യത്തിന് നൽകിയ പ്രചോദനത്തെക്കുറിച്ചും സംസാരിച്ചു. ലളിതമായ ജീവിതം, അഹിംസ, സത്യം എന്നീ ഗാന്ധിയൻ മൂല്യങ്ങൾ ഇന്നും പ്രസക്തമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പങ്കെടുത്തവർ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ