ഇന്റസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാരായണമംഗലം എന്ന പ്രദേശത്ത് സ്ഥാപിച്ചട്ടുള്ള ഇന്റസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ മോഷണം നടത്തിയ കേസ്സിൽ പ്രതികളായ റാഷിദ് മൊണ്ടൽ, മുഹമ്മദ് ഷൈദ് എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടുപേരും ബംഗാൾ സ്വദേശികളാണ്. കേബിളുകൾ മോഷണം പോയതിന് ശേഷം സമീപ പ്രദേശങ്ങളിലെ CCTV കൾ നോക്കിയും, സമീപവാസികളോട് ചോദിച്ചും അന്വേഷണം നടത്തിയതിനെ തുടർന്നാണ് ഇവരെ കളവിന് ഉപയോഗിച്ച പെട്ടി ഓട്ടോറിക്ഷ സഹിതം പിടികൂടാൻ സാധിച്ചത്. പ്രതികൾ സമാന സ്വഭാവമുള്ള കളവുകൾ മറ്റ് സ്ഥലങ്ങളിൽ നടത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതാണ്. പ്രതികളെ പിടികൂടിയത് കൊടുങ്ങല്ലൂർ ISHO അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം, GSI ബാബു, ഗോപേഷ്, ഷിജിൻ നാഥ്, ഷെമീർ, വിഷ്ണു എന്നീ ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സംഘമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ