ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ് , ഒരു വർഷത്തിനുള്ളിൽ സമ്പൂർണ പിന്മാറ്റം, സാമ്പത്തിക സഹായം നിർത്തലാക്കും.
അധികാരമേറ്റ ശേഷം ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടിവ് ഓർഡറുകളിൽ പ്രധാനപ്പെട്ടതാണ് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം. രാജ്യാന്തര ആരോഗ്യ പ്രതിസന്ധികളെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നാണ് ട്രംപ് പറയുന്നത്. കൊവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടാനും ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും ട്രംപ്. അംഗരാജ്യങ്ങളുടെ അനുചിതമായ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് WHO വഴങ്ങുന്നുവെന്നും വിമർശനം.
ചൈന പോലുള്ള വലിയ രാജ്യങ്ങൾ നൽകുന്ന തുകകൾക്ക് ആനുപാതികമല്ലാത്ത വമ്പൻ തുകകളാണ് അമേരിക്കയിൽ നിന്ന് ഈടാക്കുന്നതെന്നും പറയുന്നു. ലോകാരോഗ്യ സംഘടനയുടെ മൊത്തം ഫണ്ടിന്റെ 18 ശതമാനവും സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടനയുടെ ബജറ്റിനെ അമേരിക്കൻ പിന്മാറ്റം കാര്യമായി ബാധിക്കും. ആരോഗ്യ അടിയന്തരാവസ്ഥകൾ കൈകാര്യം ചെയ്യുന്നതിലും, ക്ഷയരോഗ നിർമാർജനം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അമേരിക്കൻ നീക്കം തടസമാകും. ലോകാരോഗ്യ സംഘടന ഉത്തരവിനോട് പ്രതികരിച്ചിട്ടില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ