ശ്രദ്ധേയമായി സ്വച്ഛ് സർവ്വേക്ഷൻ റാലി.


വടക്കാഞ്ചേരി : കേന്ദ്ര നഗര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേകളിലൊന്നായ സ്വച്ഛ് സർവേക്ഷൻ്റെ ഭാഗമായി നഗരസഭ നടത്തിയ വാഹന പ്രചരണ റാലി ശ്രദ്ധേയമായി. നഗരസഭാ കാര്യാലയത്തിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി വടക്കാഞ്ചേരി പഴയ പാലം പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവ്വഹിച്ചു.

സ്വച്ഛ് സർവേക്ഷൻ മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊടി തോരണങ്ങളോടെ അമ്പതോളം വാഹനങ്ങൾ റാലിയുടെ ഭാഗമായി. നഗരസഭയിലെ വിവിധ മാലിന്യ സംസ്കരണ ഉപാധികളായ ഇല കംബോസ്റ്റ്, ബോട്ടിൽ ബൂത്ത്, ബയോ ബിൻ, ബയോ ഗ്യാസ് പ്ലാൻ്റ്, റിങ്ങ് കമ്പോസ്റ്റ്, ട്വിൻ ബിൻ, ഫോഗിങ്ങ് മിഷ്യൻ തുടങ്ങിയ വാഹനങ്ങളിൽ പ്രദർശിപ്പിച്ച് നടത്തിയ റാലി ജനങ്ങളുടെ ശ്രദ്ധ നേടി.

സ്വച്ഛ് സർവ്വേക്ഷനോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിച്ച വേയ്സ്റ്റ് ടു ആർട്ട് പരിപാടി മുഖ്യ ആകർഷണമായി.പരിസ്ഥിതിയെ മാലിന്യ മുക്തമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ശുചിത്വ സൈന്യമായ ഹരിതകർമ്മസേന മാലിന്യത്തിൽ നിന്നും ഭൂമിയെ താങ്ങി നിർത്തുന്നതാണ് വേസ്റ്റു ആർട്ടിൻ്റെ തീം. ബോട്ടിൽ ആർട്ട് പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.

വടക്കാഞ്ചേരി പഴയ പാലം പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എ എം ജമീലാബി, പി ആർ അരവിന്ദാക്ഷൻ, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്കുൽ അക്ബർ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ,നഗരസഭാ ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.