ഉച്ചഭക്ഷണ കുടിശ്ശിക ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്തില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തിവക്കേണ്ടി വരും - പി.കെ അരവിന്ദൻ ജനറൽ സെക്രട്ടറി കെ.പി.എസ്.ടി.എ.

വടക്കാഞ്ചേരി : കെ.പി.എസ്.ടി.എ യുടെ റവന്യു ജില്ലാ സമ്മേളനം വടക്കാഞ്ചേരിയിൽ ഇന്നലെ വൈകിട്ട് 4:00 മണിക്ക് ആരംഭിച്ചു.  ജില്ലാ ജനറൽ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.  ഉച്ചഭക്ഷണ കണ്ടിജൻസി തുക 4 മാസം കുടിശ്ശിക ആയിരിക്കുന്നു. കുടിശ്ശിക നൽകാനുള്ള ഉത്തരവ് ഇറങ്ങി എന്ന് സർക്കാർ കോടതിയിൽ പറയുന്നതല്ലാതെ നാളിതുവരെ കുടശ്ശികയിൽ ഒരു രൂപ പോലും പ്രധാനാധ്യാപകരുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. 

ഒരാഴ്ചക്കുള്ളിൽ കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ഭക്ഷണവിതരണം നിർത്തിവയ്ക്കുന്ന തീരുമാനം കെ.പി.എസ്.ടി.എക്ക് എടുക്കേണ്ടിവരും എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.  മുൻ കാല നേതാക്കളെ ആദരിക്കുന്ന ഗുരു വന്ദനം പരിപാടി മുൻ സംസ്ഥാന പ്രസിണ്ടൻറ് വി.കെ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സർക്കാരിൻ്റ അധ്യാപക ദ്രോഹത്തിന് എതിരെ ജനുവരി 22 പൊതുപണിമുടക്ക് നടത്തുമെന്നും അരവിന്ദൻ മാഷ് പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിണ്ടൻറ് പി.കെ ജയപ്രകാശ്, സെക്രട്ടറി കെ എസ് സുഹൈർ, പി സി ശ്രീപത്മനാഭൻ, ഷാഹിദ റഹ്മാൻ, സാജു ജോർജ്, എ.എം ജെയ്സൺ, ടി.യു ജയ്സൺ, റെയ്ജു പോൾ, ജിജോ, ജോബി കെ ജെ, ജെസ് ലിൻ ജോർജ് ,ഷാജി എം ജെ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.