സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് സംഭാവനയായി 32 കിലോ ഭാരമുള്ള ചേന നൽകി .

ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ കുന്നംകുളത്ത് വച്ച് ചേരുന്ന സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ പ്രവർത്തനങ്ങൾ നടന്നുവരവെ തന്റെ പുരയിടത്തിൽ വിളഞ്ഞ 32 കിലോ ഭാരമുള്ള വാർത്താ പ്രാധാന്യം നേടിയ ചേന സമ്മേളന നടത്തിപ്പിന്റെ ചിലവിലേക്കായി  എൻ.കരുണാകരൻ സംഭാവന ചെയ്തു. 35 കിലോ അരിയും സമ്മേളനത്തിലേക്കായി സംഭാവന ചെയ്യുകയുണ്ടായി.

 ഓട്ടുപാറ ലോക്കൽ കമ്മിറ്റിയിലെ എങ്കക്കാട് നോർത്ത് ബ്രാഞ്ച് അംഗമാണ് സ. കരുണാകരൻ. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ വിഭവങ്ങൾ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റി അംഗം എൻ കെ പ്രമോദ് കുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ എം ജെ ബിനോയ് സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ കെ എ വിജേഷ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എസ് രാമചന്ദ്രൻ (ഉണ്ണി), സിപിഐ എം എങ്കക്കാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി ഓ. രാജൻ, മങ്കര ബ്രാഞ്ച് സെക്രട്ടറി വി വി നൗഷാദ്, കെ എച്ച് നൂറുദ്ദീൻ, ജാനകി കരുണാകരൻ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.