തെക്കുംകര പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്ത് 2025_26 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.ഉമാ ലക്ഷ്മി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി ആർ രാധാകൃഷ്ണൻ, വിസി സജീന്ദ്രൻ, സബിതസതീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം കെ ശ്രീജ, പഞ്ചായത്ത് അംഗങ്ങളായ എ.ആർ കൃഷ്ണൻകുട്ടി,ഐശ്യര്യ ഉണ്ണി, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി എൻബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ, വികസന സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ