സംസ്ഥാനത്ത് ബസുകളില്‍ ഇനി മുതല്‍ ക്യാമറ നിര്‍ബന്ധം; മാര്‍ച്ച് 31 നുള്ളിൽ ക്യാമറ സ്ഥാപിച്ചിരിക്കണം.
സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, ഉൾഭാഗം കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളില്‍ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ