അത്താണി - പറമ്പായ റോഡ് ആധുനിക രീതിയിൽ പുതുക്കി പണിയണമെന്ന് സി.പി.ഐ പറമ്പായ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

പറമ്പായ് : പൂമലയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡായ അത്താണി പറമ്പായ റോഡ് ആധുനികരീതിയിൽ പുതുക്കി പണിയണമെന്ന് സി.പി.ഐ പറമ്പായ  ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എ.ആർ. ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് മെമ്പർ ഇ.എൻ. ശശി, തെക്കുംകര ലോക്കൽ സെക്രട്ടറി  പി.എൻ. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുമ്പ് മുതിർന്ന അംഗം പി.ടി.  ജോൺ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം മനോജ് വർഗീസും, അനുശോചന പ്രമേയം  അനീഷ് ഓ.കെ.യും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.ബി.. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സി.ബി. ചന്ദ്രനേയും അസിസ്റ്റൻ്റ് സെക്രട്ടറിയായി എം.യു. ലതയേയും തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.