അനധികൃത മദ്യ വില്പന നടത്തിയ കേസിൽ പങ്ങാരപ്പിള്ളി സ്വദേശി പിടിയിൽ.
പങ്ങാരപ്പിള്ളി സ്വദേശികുണ്ടുപറമ്പിൽ വീട്ടിൽ സോമനെയാണ് അനധികൃത മദ്യ വില്പന നടത്തിയ കേസിൽ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നര ലിറ്റർ അനധികൃത മദ്യ കൈവശം വെച്ച പ്രതിയെ പോലീസ് ശനിയാഴ്ച രാത്രിയോടെയാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ ഹാജരാക്കി റിമാന്റ് ചെയ്തു. സി.ഐ സതീഷ്, എസ് ഐ ജോളി സെബാസ്റ്റ്യൻ , പോലീസ് ഉദ്യോഗസ്ഥരായ ഷെയ്ക്ക് മനു മുഹമ്മദ് ഷാൻ എന്നിഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ