കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പിടിയിലായി
ഹൈദ്രബാദ് : ആവേശം മോഡൽ പിറന്നാൾ ആഘോഷം പൊലീസ് തടഞ്ഞതിനുള്ള പ്രതികാരമായി പോലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പിടിയിലായി.
ഒളിവിലായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ വർഷം ജൂലായ് ഏഴിന് തേക്കിൻകാട് മൈതാനത്ത് നടത്താൻ പദ്ധതിയിട്ട ആഘോഷം പോലീസ് തടഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം 32 പേരെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്നായിരുന്നു സാജന്റെ ഭീഷണി.
മൂന്ന് കൊലപാതക കേസുകൾ ഉൾപ്പെടെ 12 കേസുകളിൽ പ്രതിയാണ് സാജൻ. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ തന്റെ സംഘത്തെ രൂപീകരിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ