കർഷക സംഘം പന്നിത്തടം മേഖല അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

പന്നിത്തടം: കേരള കർഷക സംഘം  വടക്കാഞ്ചേരി ഏരിയ തല മെമ്പർഷിപ്പ് വിതരണം കർഷകസംഘം പന്നിത്തടം മേഖല കമ്മിറ്റിയിലെ മരത്തംകോട് പുളിച്ചാറം വീട്ടിൽ ഹൈദ്രോസ്സിനും കുടുംബാംഗങ്ങൾക്കും നൽകികൊണ്ട് കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എൻ സത്യൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം പന്നിത്തടം  മേഖല പ്രസിഡന്റ് എം.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കർഷകസംഘം പന്നിത്തടം മേഖല സെക്രട്ടറി വി.ശങ്കരനാരായണൻ സ്വാഗതവും രണേഷ് കെ.ആർ നന്ദിയും രേഖപ്പെടുത്തി. കർഷസംഘം മേഖല പ്രവർത്തകരായ സുഗിജ സുമേഷ്, റെജുല അബ്ദുൽവഹാബ്, പി.കെ അക്ബർ, പി.എം ഇഖ്ബാൽ, ഗീത രാജൻ, പി.എച്ച് അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.