ബീയറും വൈനും ഇനി നിസ്സാരക്കാരനല്ല; മദ്യ വില കൂട്ടി, 10 മുതൽ 50 രൂപ വരെ വില ഉയരും

സംസ്ഥാനത്ത് മദ്യവില കൂട്ടി. സ്പിരിറ്റ് വില വർധിച്ചതിനെത്തുടർന്ന് മദ്യവില ഉയർത്തണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് മദ്യവില കൂട്ടാൻ ബെവ്കോ തീരുമാനമെടുത്തത്. ഏതാനം ബ്രാൻഡ് മദ്യത്തിന് മാത്രമാണ് വില ഉയരുക. ബീയറിനും വൈനിനും വില ഉയരും. 10 രൂപ മുതൽ 50 രൂപവരെയാണ് വില ഉയരുക നാളെ മുതൽ പുതിയ നിരക്ക് നിലവിൽ വരും.

ബെവ്കോയുടെ നിയന്ത്രണത്തിൽ ഉത്പാദിപ്പിച്ച് വിൽക്കുന്ന ജവാൻ റമ്മിന് വിലകൂടുമെന്ന പ്രത്യേകതയുണ്ട്. ലിറ്ററിന് 649 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇനി 650 രൂപയായി ഉയരും. പുതുക്കിയ മദ്യവിലയുടെ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ള മദ്യ ബ്രാൻഡാണ് ജവാൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.