തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

വടക്കാഞ്ചേരി : നഗരസഭയിലെ വിദ്യാലയങ്ങളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിനായി ഒരുക്കിയ തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിച്ചു.

വടക്കാഞ്ചേരി നഗരസഭ പരിധിയിലെ 13 വിദ്യാലയങ്ങളിലാണ് തുമ്പൂർമുഴി മോഡൽ എയ് റോബിക് കമ്പോസ്റ്റ് യൂണിറ്റ് നിർമ്മിക്കുന്നത്.150 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഓരോ യൂണിറ്റും നിർമ്മിക്കുന്നത്. രണ്ട് ബിന്ന് വരുന്ന ഓരോ യൂണിറ്റിലും പ്രതിദിനം 20 കിലോഗ്രാം നിരക്കിൽ ഏകദേശം 2 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ സാധിക്കും.  വിദ്യാലയങ്ങളിലെ ജൈവ മാലിന്യ സംസ്കരണത്തോടൊപ്പം വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണത്തിൻ്റെ അവബോധം സൃഷ്ടിക്കാൻ പദ്ധതി വഴി കഴിയും.

വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം.എം ജമീലാബി, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി,സി വി മുഹമ്മദ് ബഷീർ, കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ജീവനക്കാർ, സ്കൂൾ അധികൃതർ, നിർവഹണ ഏജൻസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍