കരുവന്നൂർ കേസ് 10.98 കോടിയുടെ സ്വത്തുവകകൾ ഇ.ഡി. കണ്ടുകെട്ടി.
തൃശൂർ കരുവന്നൂർ സഹക രണബാങ്ക് വായ്‌പ തട്ടിപ്പു കേസിൽ 10.98 കോടി രൂപയു ടെ സ്വത്തുവകകൾ കൂടി കള്ള പ്പണ അന്വേഷണ ഏജൻസി യായ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടു കെട്ടി. സ്‌ഥലവും കെട്ടിടങ്ങളും അടക്കം 24 സ്വത്തുക്കളും 50.53 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കണ്ടുകെട്ടിയ വയിൽ ഉൾപ്പെടുന്നു.പൊലീസ് റജിസ്‌റ്റർ ചെയ്ത് 16 കേസു കൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി. നടപടിയെടുത്തത്. കൃത്യമായ രേഖകളില്ലാതെ ബെനാമി വാ യ്‌പകൾ നൽകി പ്രതികൾ ബാ ങ്കിന്റെ പണം തട്ടിയെടുത്തെ ന്നാണു കേസ്. സാമ്പത്തിക തട്ടിപ്പിൽ സിപിഎം നേതാക്ക ളും പാർട്ടിയും കക്ഷിയായ തോടെ കേസിനു വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ