ആശാവർക്കർമാരുടെ അവകാശ സമര പോരാട്ടങ്ങൾക്ക് ഐ.എൻ.ടി.യു.സി നേതൃത്വം നൽകും - കെ.എൻ നാരായണൻ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട്.

തൃശൂർ :  സംസ്ഥാനത്തെ ഓണറേറിയം വർധിപ്പിക്കാതെ ആശാവർക്കർ മാരോട് സംസ്ഥാന സർക്കാർ തുടർന്നുവരുന്ന നിഷേധാത്മക സമീപനങ്ങളോടും, ഉദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങൾക്കുമെതിരെ  ഐ.എൻ.ടി.യു.സി ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഓൾ കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ്.- ഐ.എൻ.ടി.യു.സി. ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ ആശാ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം  ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് കെ എൻ നാരായണൻ ഉദ്ഘാടനം ചെയ്തു.

 ശൈലി ആപ്പിന്റെ പേരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിച്ച് പൂർണ്ണമായും ഇൻസെന്റീവ് നൽകാതെ ആരോഗ്യപരിപാലന രംഗത്ത് ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആശാവർക്കർ മാരോടുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ 2025 ഫെബ്രുവരി 8 ന് എറണാകുളത്ത് നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ വിജയിപ്പിക്കുന്നതിനും ജില്ലാ കമ്മിറ്റി രൂപം നൽകി.  ജില്ലാ പ്രസിഡന്റ് ശകുന്തള സജീവ് അധ്യക്ഷത വഹിച്ച യോഗം.ജില്ലാ സെക്രട്ടറി വിദ്യാ രമേഷ്, ആർ രജനി, എം ആർ ജ്യോതി,ഓമന വിൽ‌സൺ, സിജി കെ ഡി തുടങ്ങിയവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.