സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടിയ വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥി പ്രജ്വൽ പി എസ് ന് MLA യുടെ അനുമോദനം.


വടക്കാഞ്ചേരി : ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് പ്രജ്വൽ 15 പോയിന്റ് നേടിയത്. പ്രജ്വലിന്റെ നേട്ടം വടക്കാഞ്ചേരിക്ക് അഭിമാനമാണ്.

വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് പടിഞ്ഞാറേക്കര നിവാസികളായ സുനിൽ - സന്ധ്യ ദമ്പതികളുടെ മകനായ പ്രജ്വൽ ബാലസംഘം യൂണിറ്റ് സെക്രട്ടറിയും കൂടിയാണ്. പ്രജ്വലിന്റെ ഈ നേട്ടത്തിൽ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഭവനത്തിലെത്തി  പ്രജ്വലിനെ  അനുമോദിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.