ഫോട്ടോ അനാച്ഛാദനവും തുടർ നിയമപരിശീലന ക്ലാസ്സും നടത്തി.

വടക്കാഞ്ചേരി: വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ ബാർ അസോസിയേഷനിലെ അംഗങ്ങളായിരുന്ന  അഡ്വ.കെ.ഗോവിന്ദൻകുട്ടി, അഡ്വ.ടി.കെ. ഉണ്ണികൃഷ്ണൻ, അഡ്വ.എൻ.കെ.സുബൈദ് എന്നിവരുടെ ഫോട്ടോ ബാർ അസോസിയേഷൻ ഹാളിൽ സ്പെഷ്യൽ ജഡ്ജ്  ആർ. മിനി അനാച്ഛാദനം ചെയ്തു. ബാർ അസോസിയേഷൻ്റെ തുടർ പരിശീലന ക്ലാസ്സിൻ്റെ ഉദ്ഘാടനവും ആർ. മിനി നിർവ്വഹിച്ചു .യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിച്ചു.

 ചടങ്ങിൽ മുൻസിഫ് ടി.കെ. യഹിയ, സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഇ. എ.സീനത്ത്, അസിസ്റ്റൻ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി.വി.രാധാകൃഷ്ണൻ, അഡ്വ.പി.ഐ. ലോനപ്പൻ, അഡ്വ. സി. പി. അശോക് കുമാർ,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.പി. വിഷ്ണുദേവ്, ട്രഷറർ അഡ്വ . നെവിൻ ജോർജ്, അഡ്വ.ഐശ്വര്യ പ്രദീപ് ,അഡ്വ .എ.എൻ നവ്യ എന്നിവർ പ്രസംഗിച്ചു. ബാർ അസോസിയേഷൻ്റെ തുടർ പരിശീലന പരിപാടിയുടെ ഭാഗമായി 'പുതിയ ക്രിമിനൽ നിയമങ്ങൾ' എന്ന വിഷയത്തെ കുറിച്ച് സി.ബി.ഐ.മുൻ പ്രോസിക്യൂട്ടർ അഡ്വ.ശാസ്തമംഗലം അജിത്കുമാർ ക്ലാസ്സെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.