മദർ തെരേസ സേവന അവാർഡ് സ്വന്തമാക്കി കുണ്ടുകാട് നിർമ്മല ഹൈസ്കൂൾ.

വടക്കാഞ്ചേരി:ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മദർ തെരേസ സേവന അവാർഡ് നിർമ്മല ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ബ്രിട്ടോ ടോം ബിജു, ദ്രാവിഡ്‌ വി.ജി, റിസ് വിൻ വർഗീസ്, അതീർത്ത് കെ. ചന്ദ്രൻ, രാഹുൽ പി. റെസിൽ എന്നിവർ കരസ്ഥമാക്കി . 

എറണാകുളം സെന്റ് തെരേസസ് കോളേജിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക സി.ഡി റീത്ത, സ്കൂൾ കോ ഓർഡിനേറ്റർ റെജി ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ്‌. മേഴ്‌സി വർഗീസ്, അവാർഡ് ജേതാക്കളായ കുട്ടികളുടെ മാതാപിതാക്കൾ, സ്കൂളിലെ മറ്റ് അധ്യാപകർ എന്നിവർക്ക് ഒപ്പം വിദ്യാർത്ഥികൾ അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി, 25,000 രൂപയാണ് അവാർഡ് തുക ലഭിച്ചത്. വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ കാഴ്ച്ച വെച്ചാണ് കുട്ടികൾ അവാർഡിന് അർഹരായത്. കുട്ടികളിൽ ചാരിറ്റി പ്രവർത്തനങ്ങൾ വളർത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ളതാണ് ഈ അവാർഡ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.