സെൻട്രൽ ലയൺസ് ക്ലബ്ബും, കൃഷിഭവനും, നഗരസഭയും സംയുക്തമായി പച്ചക്കറിച്ചെടികൾ വിതരണം ചെയ്തു.

വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബും, കൃഷിഭവനും , വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി വടക്കാഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂളിൽ പച്ചക്കറിത്തോട്ടത്തിനുവേണ്ടി 30 ഓളം പച്ചക്കറിച്ചെടികളും, ഗ്രൊബാഗും, വളവും സെൻട്രൽ ലയൺസ് ക്ലബ്ബ് സപ്ലെ ചെയ്തു. ബോയ്സ് ഹൈസ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സെൻട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷനായി നഗരസഭ ചെയർപേഴ്സൺ ഷീല മോഹൻ ഉദ്ഘാടനം നിർവഹിച്ചു.  

കൃഷിഭവൻ ഓഫീസർ എം.എൻ.ദിപിൻ  വിഷയം അവതരിപ്പിച്ചു. ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സീമ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് ട്രഷറർ വ്യാസൻ പുഴയ്ക്കൽ നന്ദി രേഖപ്പെടുത്തി. പി ടി എ പ്രസിഡന്റ് സി.ആർ.നിഷാദ്, അദ്ധ്യാപകനായ കെ.എ.ബൈജു, സുഭാഷ് പുഴയ്ക്കൽ, കാർഷിക ക്ലബ്ബ് സെക്രട്ടറി എ.വൈ മുഹമ്മദ് യാസിൻ എന്നിവർ ആശംസകളർപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.